കാസർകോട് കുമ്പളയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം ; 500 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരായ പ്രതിഷേധത്തിൽ 500 പേർക്കെതിരെ കേസെടുത്തു. ദേശീയപാതയിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്. ടോൾ ബൂത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ജില്ലാ കലക്ടർ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ തീരുമാനമാവാത്തതോടെയാണ് പ്രതിഷേധം ശക്തമായത്. രാത്രിയോടെയാണ് ടോൾ പ്ലാസയിൽ പ്രതിഷേധം ശക്തമായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്. യോഗത്തിൽ ടോൾ പിരിവ് തുടരുമെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടാണ് ചർച്ച പരാജയപ്പെടാൻ കാരണം. ചർച്ച പരാജയപ്പെട്ടതോടെ സത്യഗ്രഹ സമരം തുടരുമെന്ന് എ.കെ.എം അഷ്‌റഫ് എംഎൽഎ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...