മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂര്‍ കോര്‍പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂര്‍ കോര്‍പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതീകാത്മക പ്രതിഷേധം. കളിപ്പാട്ട മണ്ണുമാന്തിയന്ത്രങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കെട്ടിവലിച്ചുകൊണ്ടായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം താളം തെറ്റിയ നിലയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓരോ ഡിവിഷനിലേക്കുമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കേണ്ട 60,000 രൂപ ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

ഇതിൽ കാനകള്‍ വൃത്തിയാക്കാനും പുല്ല് വെട്ടാനും 40000 രൂപയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 20000 രൂപയുമാണ് നല്‍കാറുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റതിനു ശേഷം ഈ തുക ഡിവിഷനിലേക്ക് നല്‍കിയിട്ടില്ല. മാര്‍ച്ച് ആദ്യവാരം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയായി അവതരിപ്പിച്ച് പാസാക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ മേയര്‍ക്കും ഭരണസമിതിക്കും വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരേപിച്ചു. പ്രതിഷേധത്തിൽ കൗണ്‍സിലര്‍മാരായ സൗമ്യ പ്രതീഷ്,സിജിത്ത് എം.എസ്. ലിംന മനോജ്,ഡോ.കീര്‍ത്തന കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...