രാത്രിയില്‍ സ്ഥിരമായി കറണ്ടില്ല ; ഭാര്യയേയും കൂട്ടി കെഎസ്ഇബി ഓഫീസില്‍ കിടന്നുറങ്ങി ഗൃഹനാഥന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊടും ചൂടാണ് കേരളത്തില്‍. രാത്രി കിടന്നുറങ്ങാന്‍ നേരം കറണ്ട് ഇല്ലെങ്കിലുള്ള അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പോണേക്കര സ്വദേശി പരമേശ്വരന്‍ ചെയ്തത് വ്യത്യസ്തമായ ഒരു പ്രതിഷേധമാണ്. രാത്രി വൈദ്യുതിയില്ലാതായതോടെ 55കാരനായ പരമേശ്വരന്‍ രോഗബാധിതയായ ഭാര്യയേയും കൂട്ടി ഒരു പായും തലയിണയുമായി നേരെ കെഎസ്ഇബി ഓഫീസിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ കറണ്ട് ഉണ്ട്. ഇവിടെ കറണ്ടുള്ളപ്പോള്‍ പിന്നെ ഇവിടെ തന്നെ കിടന്നുറങ്ങാമെന്നായി പരമേശ്വരന്‍. ചൂട് കാലത്ത് ഉഷ്ണം സഹിച്ച് വീട്ടില്‍ കിടക്കുന്നതിലും നല്ലതല്ലേ അതെന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചത്.പായ നിലത്ത് വിരിച്ച ശേഷം ഹൃദ്‌രോഗിയായ ചന്ദ്രകലയെ അവിടെ കിടത്തി. രാത്രിയായാല്‍ സ്ഥരമായി കറണ്ടില്ല. കെഎസ്ഇബിക്കാരോട് പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തടസ്സങ്ങള്‍ പറഞ്ഞെങ്കിലും പരമേശ്വരന്‍ പിന്മാറിയില്ല. ”വീട്ടില്‍ കിടന്നുറങ്ങാന്‍ നിവര്‍ത്തിയില്ല,ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്‌രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നു ഉറങ്ങട്ടെ.” എന്നായിരുന്നു പരമേശ്വരന്‍ അധികൃതരോട് പറഞ്ഞത്.

ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും ബലം പ്രയോഗിച്ച് മാറ്റാന്‍ അവരും തയ്യാറായില്ല.പരമേശ്വരന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് മനസ്സിലായതോടെ വീടിനും സമീപത്തുമുള്ള വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ഊര്‍ജിത ശ്രമം ആരംഭിച്ചു. പോണേക്കര മണിമല ഭാഗത്ത് എല്ലാ ദിവസവും രാത്രി ഒമ്പത് മണിക്ക് കറണ്ട് പോകും, പിന്നെ പുലര്‍ച്ചയോടെ മാത്രമേ കറണ്ട് വരികയുള്ളൂ.പരമേശ്വരന്റെ പ്രതിഷേധത്തിന് പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പ്രദേശത്തെ അമിത വൈദ്യുതി ഉപയോഗമാണ് രാത്രിയില്‍ കറണ്ട് പോകാന്‍ കാരണമെന്നും ഇത് പരിഹരിക്കുന്നതിനായി ഒരു ട്രാന്‍സ്‌ഫോമര്‍ കൂടി ഉടനെ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...