എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി പോലീസും തൃശൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. വയനാട് നീലഗിരി കൊന്നച്ചല്‍ ചീരന്‍ വീട്ടില്‍ സ്റ്റാലിന്‍ മാത്യു (24) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 12.5 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതിന് 80,000 രൂപ വിലവരും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവ്‌നീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് സംഘം ദേശീയപാതയില്‍ തളിക്കുളം ഹൈ സ്‌കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടിയത്.

തീരദേശ മേഖലയില്‍ മൊത്തവില്‍പന നടത്തുന്നതിനായാണ് പ്രതി എം ഡി എംഎ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്. ബംഗളുരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്ന് നല്‍കിയ ആളുകളെയും വില്‍പന നടത്തുന്നവരേയും പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഉത്സവ കാലമായതിനാല്‍ ഉണ്ടാകുന്ന വന്‍ ഡിമാന്റാണ് മയക്ക്മരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഇവര്‍ക്ക് പ്രചോദനമാക്കുന്നത്. പോലീസ് നിരീക്ഷണം ഊര്‍ജിതമാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൃശൂര്‍ റൂറല്‍ ഡിസിബി ഡിവൈ എസ്പി എന്‍ മുരളീധരന്‍, കൊടുങ്ങല്ലൂര്‍ ഡിവൈ എസ്പി. സന്തോഷ് കുമാര്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ. ബിഎസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ് ഐമാരായ എസ് എം ശ്രീലക്ഷ്മി, ഫ്രാന്‍സിസ്, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ സിആര്‍. പ്രദീപ്, പിപി ജയകൃഷ്ണന്‍, വിജി. സ്റ്റീഫന്‍, ടിആര്‍ ഷൈന്‍, എസ് സി പി ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, സോണി സേവിയര്‍, എംവി. മാനുവല്‍, സി പി ഒമാരായ നിഷാന്ത്, കെ ജെ ഷിന്റോ, ഷിജിത്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...