പന്തളം : കെപിസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലുടനീളം റേഷൻ കടകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് റേഷൻ കടയുടെ മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നഗരസഭ മന്ദിരത്തിന് സമീപമുള്ള സഹകരണസംഘം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയ്ക്ക് മുന്നിലാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്‍ ചാർജ് എ നൗഷാദ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ പന്തളം മഹേഷ്, പി എസ് വേണുകുമാരൻ നായർ, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, പന്തളം വാഹിദ്, രത്നമണീ സുരേന്ദ്രൻ, ഇ എസ് നുജുമുദീൻ, വൈ റഹിം റാവുത്തർ, കിരൺ കുരമ്പാല, പി പി ജോൺ, നസീർ കടക്കാട്, ബൈജു മുകടിയിൽ, അലക്സാണ്ടർ, ആര്‍ സുരേഷ് കുമാർ, അഡ്വ. മുഹമ്മദ് ഷഫീഖ്, അമാനുള്ള ഖാൻ, വല്ലാട്ടൂർ വാസുദേവൻ പിള്ള, സോളമൻ വരവുകാലായിൽ, വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, ഡെന്നീസ് ജോർജ്, കുട്ടപ്പൻ നായർ, സാമുവൽ ഡേവിഡ്, മജീദ് കോട്ടവീട്, ഭാസ്കരൻ കുളഞ്ഞി, സാദിഖ്, തോമസ്, ഗോപാലകൃഷ്ണൻ മുതലായവർ പ്രസംഗിച്ചു.