ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിന്റെ 6 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ ട്രേഡിംഗിന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴി പണം ലഭിക്കുകയും ചെയ്തു. കൂടുതൽ പണം ട്രേഡിങ്ങിൽ നിക്ഷേപിക്കണമെങ്കിൽ അവരുടെ അക്കൗണ്ട് വഴി ട്രേഡ് ചെയ്യണമെന്നും 300 ശതമാനം വരെ ലാഭം നൽകാമെന്നും വാഗ്ദാനം ചെയ്തു.

ഇതേ തുടർന്ന് ഡിസംബർ 23 ന് 17000 രൂപ നിക്ഷേപിച്ചു. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപ നിക്ഷേപിച്ചു. ജനുവരി 16 ആയപ്പോൾ ലാഭം 22 ലക്ഷം രൂപ ആയി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ് അടച്ചാൽ മാത്രമേ കഴിയൂ എന്ന് മെസ്സേജ് വന്നു. ഇതിൽ സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്. അക്കൗണ്ട് നമ്പറുകൾ അല്ലാതെ കമ്പനിയെ പറ്റി മറ്റൊന്നും അലക്സാണ്ടറിന് അറിയുകയില്ല. സംഭവവുമായി ബന്ധപ്പെട്ട ഹരിപ്പാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...