കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാരുടെ പ്രതിഷേധ പ്രകടനം

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിച്ചു. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ ഇരുപത്തിയേഴ് വയസുകരനായ മെയ്ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരില്‍ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകള്‍ ഉപയോഗിച്ച് മെയ്ത്തെയ് വിഭാഗക്കാർ വാഹനങ്ങള്‍ തടഞ്ഞു.

കൊല്ലപ്പെട്ട മെയ്ത്തെയ് വിഭാഗക്കാരനായ സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തില്‍ നടന്നു. വിലാപയാത്ര സംഘർഷത്തിന് വഴിവെക്കുമോയെന്ന ആശങ്കയുള്ലതിനാല്‍ കനത്ത സുരക്ഷയും നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കദാംബന്ദിലെ ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായ മണിപ്പൂരിലെ അതിർത്തിഗ്രാമങ്ങളിലും നഗരത്തിലും കേന്ദ്ര സേനയുടെയും പൊലീസിന്‍റെയും സുരക്ഷ തുടരുന്നുണ്ട്. സംഘർഷ സാഹചര്യം കനത്തോടെ ജാഗ്രതയും വ‍ർധിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക‍ർഫ്യൂവും ഇന്‍റർനെറ്റ് നിരോധനവും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...