റോഡിൽ നിന്ന യുവാവിനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: റോഡിൽ നിന്ന യുവാവിനെ അകാരണമായി മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവൻവണ്ടൂർ ചന്ദ്രത്ത് വീട്ടിൽ നിതിൻ പി.മാത്യു (30)വിനെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ തിരുവൻവണ്ടൂർ കള്ളിക്കാട്ടുപടിയിൽ നിൽക്കുകയായിരുന്ന തിരുവൻവണ്ടൂർ ഇലവുംപറമ്പിൽ ഷിക്കു കുര്യാക്കോസിനെ(29) ആണ് ഇയാൾ ആക്രമിച്ചത്. ഷിക്കുവിൻ്റെ സുഹൃത്ത് വിപിൻ എന്ന ആളിനെ തിരക്കി സ്കോർപിയോ കാറിൽ സ്ഥലത്തു ചെന്ന നിതിൻ തൻ്റെ കൈവശം വച്ചിരുന്ന സൈക്കിൾ ചെയിൻ ഉപയോഗിച്ച് ഷിക്കുവിൻ്റ തലയിലും നെഞ്ചിലും അടിക്കുകയും കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്.

തുടർന്ന് കാറിൽ കയറി രക്ഷപെടാൻ ശ്രമിച്ച പ്രതി റോഡിൽ കിടന്ന ആംബുലൻസ് മാറ്റാൻ ആവശ്യപെട്ട് ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും അയാളെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് കാറിൽ കടന്നുകളഞ്ഞ ഇയാളെ ചെങ്ങന്നൂർ സിഐ എ.സി വിപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. നിതിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദീപ്കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ടിഐ പ്രവര്‍ത്തകന്‍

0
സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ...

​പ്രധാന റോഡുകളിൽ വെള്ളമിറങ്ങി ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു , ദുരിതമൊഴിയാതെ റാന്നി

0
​റാന്നി: കനത്ത മഴയ്ക്ക് ശമനമുണ്ടായി പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയെങ്കിലും...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ

0
കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. ജില്ലാ കമ്മിറ്റിയാണ്...