തണ്ണിത്തോട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചുകൊണ്ട് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജാമ്യം പോലും നൽകാതെ ഒൻപതു ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്ത് മനുഷത്വരഹിതമായി പ്രവർത്തിക്കുന്ന ബി ജെ പി സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ദേവകുമാറിന്റെ അധ്യക്ഷതയിൽ ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മതേതര രാഷ്ട്രമായ ഇന്ത്യയിൽ സംഘപരിവാറിന്റെ അജണ്ടകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കന്യാസ്ത്രീകളെ അകാരണമായി തടങ്കലിലാക്കിയതെന്നും എല്ലാ ഭാഗങ്ങളിൽ നിന്നും അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടായതിന് ശേഷമാണ് ജാമ്യം നൽകപ്പെട്ടത് എന്നും അനിൽ തോമസ് പറഞ്ഞു.

ഡി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യ പ്രസംഗം നടത്തി. എം വി അമ്പിളി, ബിജു മാത്യു, കെ വി സാമുവൽ കിഴക്കേതിൽ, ജോയ് തോമസ്, സന്തോഷ് കല്ലേലി, പ്രമോദ് താന്നിമൂട്ടിൽ, അജയൻ പിള്ള,ഷാജി സാമുവൽ, ഷാജിമോൻ എം എസ്, ബിജിലാൽ, സണ്ണി ഏറത്ത്, റ്റി സി ബഷീർ, ജോയ്കുട്ടി ചേടിയത്ത്, ലില്ലി ബാബു, ബിജി ജോയ്, എൽ എം മത്തായി, അനിയൻ തകിടിയിൽ, പൊന്നച്ചൻ കടമ്പാട്ട്,പി എസ് പ്രീത എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....