പാര്‍ലമെന്റിൽ ഇന്നും പ്രതിഷേധം ; നടുത്തളത്തിലിറങ്ങിയ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : പാര്‍ലമെന്റിൽ നടന്ന അതിക്രമ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നും പാര്‍ലമെന്റ് നടപടികൾ കലുഷിതമായി. ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയെ കൂടി വിമര്‍ശിച്ചായിരുന്നു പ്രതിഷേധം. ലോക്സഭയിൽ എഎം ആരിഫ്, തോമസ് ചാഴിക്കാടൻ, വിജയകുമാർ, കവിത സിംഗ് എന്നീ നാല് പ്രതിപക്ഷ എംപിമാർ പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടപടിയെടുക്കുമെന്ന് ഇവര്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നൽകി. ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് ആരംഭിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ 11.45 വരെ സഭ നടപടികൾ നിര്‍ത്തിവെച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...

സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

0
പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...