നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതിൽ ബിഹാറിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ബിഹാറിൽ ജെഡിയു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ ജനങ്ങൾ കരയുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഇന്നലെ ആരും ഹോളി ആഘോഷിച്ചില്ല. നിതീഷ് കുമാർ ഇല്ലെങ്കിൽ ഞങ്ങൾ എന്തിനാണ് ഇവിടെ തുടരുന്നത്. നിതീഷ് കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രവർത്തകർ പറയുന്നു. “ഞങ്ങൾ പറ്റ്നയില്‍ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നു എന്ന വാർത്ത കേട്ട ശേഷമാണ് ഞങ്ങൾ ഇവിടെയെത്തിയത്. നിതീഷല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല.

നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയയ്ക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയാകാനാണ് പൊതുജനങ്ങൾ അദ്ദേഹത്തിന് ജനവിധി നൽകിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ആരെയെങ്കിലും അയയ്ക്കണമെങ്കിൽ അത് നിഷാന്ത് കുമാറിനെയായിരിക്കണം. നിതീഷ് മുഖ്യമന്ത്രിയായി തുടരണം’- നിതീഷിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....