സമരാഗ്നി പ്രക്ഷോഭയാത്രയിൽ പ്രതിഷേധം ശക്തമാകും : ടി.യു. രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സർക്കാരിന്റെ അഴിമതി, കെടുകാര്യസ്ഥത, ഭരണകൂട ഭീകരത എന്നിവക്കെതിരെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ പിണറായി സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. ജനകീയ പ്രക്ഷോഭ യാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളവും പെൻഷനും നല്കാതെ കാലിയായ ഖജനാവുമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ബജറ്റിലെ നികുതി വർദ്ധനവ് മൂലം ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. ഫെബ്രുവരി 24- ന് പത്തനംതിട്ടയിൽ എത്തിച്ചേരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര വൻ വിജയമാക്കുവാൻ ജില്ലയിൽ എല്ലാ നേതാക്കളും സംഘടനാ ഘടകങ്ങളും രംഗത്ത് ഇറങ്ങണമെന്ന് കെ.പി.സി.സി സംഘടനാ ചുമതല കൂടി വഹിക്കുന്ന ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.

നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഏഴംകുളം അജു, റോബിൻ പീറ്റർ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കുചെറിയാൻ, അനീഷ് വരിക്കണ്ണാ മല, എ.സുരേഷ് കുമാർ,സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, ടി.കെ സാജു, മാത്യു കുളത്തുങ്കൽ, കെ.ജയവർമ്മ, സജി കൊട്ടക്കാട്, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, കെ. ജാസിംകുട്ടി, റോജി പോൾ ഡാനിയേൽ, എം.ജി കണ്ണർ ,വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, ടി.എച്ച് സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...