തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ഏറെ ദുരൂഹമാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസും പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നുള്ള ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇടത് പക്ഷക്കാരായ ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാലാണ് മാധ്യമങ്ങള്‍ക്ക് പോലും അവിടേക്ക് പ്രവേശനം നിഷേധിച്ചത്. തീപിടുത്തം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടി അപലപനീയമാണെന്നും എംടി രമേശ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.