പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിൽ അവഗണന ?; കണ്ണൂർ മേയറെ ഒഴിവാക്കിയതിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പ്രിയദര്‍ശിനി സൗജന്യയാത്രാ ജില്ലാതല ഉദ്ഘാടനത്തിലേക്ക് കണ്ണൂര്‍ മേയര്‍ പി ഇന്ദിരയ്ക്കും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനും ക്ഷണമില്ലെന്ന് പരാതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി. സംഭവത്തില്‍ മേയര്‍ പി ഇന്ദിര കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അഡ്വ. ടി ഒ മോഹനന്‍ ആയിരുന്നു പദ്ധതിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വനിതകള്‍ക്കുള്ള സൗജന്യയാത്രയായിട്ടും വനിതാ മേയറായ തന്നെ ക്ഷണിച്ചില്ലെന്ന അതൃപ്തി മേയര്‍ക്കുണ്ടെന്നാണ് വിവരം. സംഭവത്തില്‍ മേയര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനിടെ തിരൂരങ്ങാടി മണ്ഡലത്തില്‍ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് നടത്തിയതില്‍ പോരായ്മയുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് സമാന്തരമായി യൂത്ത് കോണ്‍ഗ്രസ് ഫ്‌ളാഗ് ഓഫ് നടത്തി. ലീഗ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് പോലും വയ്ക്കാതെ അവഹേളിക്കുന്ന രീതിയാണുണ്ടായതെന്നും അവഹേളനങ്ങള്‍ ഉണ്ടായാല്‍ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനമെന്നുമാണ് സംഘടന വ്യക്തമാക്കിയത്. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലാണ് സമാന്തര പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...