പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ജില്ലയില്‍ കൊവിഡ്-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ നിയമലംഘന വകുപ്പുകളോടോപ്പം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം, അറിഞ്ഞുകൊണ്ട് കൊവിഡ് -19 രോഗ പകര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന തരത്തിലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. കൂടാതെ ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള നടപടികളും സ്വീകരിക്കാം.

ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരേയും ജില്ലാതല ഉദ്യോഗസ്ഥരെയും നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലാ ഹെല്‍ത്ത് അതോറിറ്റി കൂടിയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

1939-ലെ മദിരാശി പൊതുജനാരോഗ്യനിയമം, 1955-ലെ തിരുകൊച്ചി – പൊതുജനാരോഗ്യനിയമം എന്നിവ പ്രകാരം കൊ വിഡ്-19 ‘നോട്ടിഫൈഡ് ഡിസീസ്’ ഗണത്തില്‍പെടുത്തി മാര്‍ച്ച്‌ 14ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുപ്രകാരം രോഗബാധക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...