നൂറനാട് സമരം ; സമരപ്പന്തലിലേക്ക് ലോറികൾ ഓടിച്ചു കയറ്റാൻ ശ്രമിച്ച് കരാർ കമ്പനി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നൂറനാട് നടക്കുന്ന ജനകീയ സമരത്തിന് നേരെ വീണ്ടും കരാർ കമ്പനിയുടെ പ്രകോപനം. ഇന്നലെ രാത്രി സമരപ്പന്തലിലേക്ക് ലോറികൾ ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി സമരക്കാര്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രിയാണ് സമരപ്പന്തലിൽ ഇരിക്കുന്ന സ്ത്രീകൾക്ക് നേരെ ലോറികൾ ഓടിച്ച്‌ കയറ്റാൻ ശ്രമം നടന്നത്. ഭയപ്പെട്ട സ്ത്രീകള്‍ ബഹളം വെച്ചതോടെ സമരസമിതി നേതാക്കളും പുരുഷന്മാരും ഓടിയെത്തി. ഇവരെത്തിയതോടെയാണ് ലോറിയുമായി പിന്മാറാൻ ഡ്രൈവർമാർ തയ്യാറായത്. മണ്ണെടുപ്പിന് കരാർ എടുത്ത കമ്പനിയുടെ നിർദ്ദേശത്തെ തുടർന്നാണ് ലോറിയെടുത്തതെന്ന് ഡ്രൈവർമാർ പറഞ്ഞു. തുടര്‍ന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് സമരസമിതി പരാതി നൽകി. തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് മറ്റപ്പള്ളി മലയിലേക്കെത്തുന്നത്. കരാർ കമ്പനി പിൻവാങ്ങും വരെ സമരം തുടരുമെന്ന നിലപാടിൽ തന്നെയാണ് പ്രദേശവാസികൾ. മണ്ണെടുപ്പിനെ കുറിച്ച് അന്വേഷണം നടത്തിയ ആലപ്പുഴ ജില്ലാ കളക്ടർ സമരസമിതിക്ക് അനുകൂലമാകുന്ന റിപ്പോർട്ടാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ സിപിഎമ്മും സിപിഐയും നേതൃത്വം നൽകുന്ന സമരത്തിന് അനുകൂല സാഹചര്യമുണ്ടായിട്ടും പരിഹാരമില്ലാതെ നീളുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...