മണിരത്നം സംവിധാനം ചെയ്ത ചരിത്ര ഇതിഹാസമായ പൊന്നിയിന്‍ സെല്‍വന്‍ 2 ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം നൂറുകോടി ക്ലബില്‍ കയറിയിരിക്കുകയാണ് ചിത്രം. ഇതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്. 28.50 കോടി ഇന്ത്യയില്‍ നിന്നും 51 കോടി ആഗോളതലത്തിലുമാണ് പിഎസ് ടു 2 ന്റെ നേട്ടം. ആദ്യ ദിവസം മാത്രം 38 കോടി നേടിയ ചിത്രമാണ് രണ്ടാം ദിനം നൂറുകോടി പിന്നിട്ടത്.
പി.എസ്.2 വിന്റെ ആഗോള കളക്ഷന്‍ നൂറുകോടിയായെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ലൈക്ക ഈ വിവരം അറിയിച്ചത്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളിലാണ് വെള്ളിയാഴ്ച പി എസ് 2 പ്രദര്‍ശനത്തിനെത്തിയത്. 500 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം. 2022 സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 1 ലോകമെമ്പാടുമായി 490 കോടിയാണ് കളക്ഷന്‍ നേടിയത്.