തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി തുടരുന്നു. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കെ പി സി സി സെക്രട്ടറി പി എസ് പ്രശാന്തിനെ പുറത്താക്കി. പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പാലോട് രവിയെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് ആക്കുന്നതിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് പ്രശാന്ത് പരസ്യ പ്രതികരണം നടത്തിയിരുന്നു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയ വ്യക്തിയാണ് പാലോട് രവിയെന്നും പാലം വലിച്ചുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വന്ന പട്ടികയിലും പാലോട് രവി ഇടംപിടിച്ചതോടെ പ്രതികരണം ശക്തമാക്കിയിരുന്നു പ്രശാന്ത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ജില്ലാ പ്രസിഡന്റായിരുന്നു.