വെള്ളം കലര്‍ന്ന പെട്രോള്‍ നല്‍കി ; പമ്പ് ​പോലീസ്​ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ​ഓയൂര്‍ വെളിയം മാവിള ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച്‌​ നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍. നിരവധി വാഹനങ്ങള്‍ തകരാറിലായതായി പരാതി. പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതിന്​ പിന്നാലെ പമ്പ് പോലീസ്​ അടപ്പിച്ചു.

കഴിഞ്ഞ ദിവസം ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച നിരവധി വാഹനങ്ങള്‍ യാത്രക്കിടയില്‍ നിന്നുപോയിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പുകളിലെത്തിച്ച്‌​ പരിശോധിച്ചപ്പോഴാണ്​ പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കില്‍ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല.

വൈകിട്ട്​ ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോള്‍ അടിച്ചിരുന്നു. ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുന്നേ വാഹനം നിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ പെട്രോളിനെക്കാള്‍ കൂടുതല്‍ വെള്ളമാണ് പമ്പില്‍ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്​. അദ്ദേഹം പൂയപ്പള്ളി സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന്​ പോലീസെത്തി പമ്പ് അടപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...