അച്ചടക്ക നടപടി കര്‍ശനമാക്കി കോണ്‍ഗ്രസ് ; കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്തിനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി തുടരുന്നു. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കെ പി സി സി സെക്രട്ടറി പി എസ് പ്രശാന്തിനെ പുറത്താക്കി. പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പാലോട് രവിയെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് ആക്കുന്നതിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ്  പ്രശാന്ത് പരസ്യ പ്രതികരണം നടത്തിയിരുന്നു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയ വ്യക്തിയാണ് പാലോട് രവിയെന്നും പാലം വലിച്ചുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വന്ന പട്ടികയിലും പാലോട് രവി ഇടംപിടിച്ചതോടെ പ്രതികരണം ശക്തമാക്കിയിരുന്നു പ്രശാന്ത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ജില്ലാ പ്രസിഡന്റായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...