Saturday, April 19, 2025 2:32 pm

മുസ്ലീം സംഘടനാ നേതാക്കള്‍ എത്തിയില്ല ; ന്യൂനപക്ഷങ്ങളെ ബിജെപിയിലേയ്ക്ക് അടുപ്പിക്കാനുള്ള ശ്രീധരന്‍ പിള്ളയുടെ തന്ത്രം പാളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ന്യൂനപക്ഷങ്ങളെ ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തില്‍ തിരിച്ചടി. മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ശ്രമമാണ് പരാജയപ്പെട്ടത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍ ആരും ചര്‍ച്ചയ്ക്ക് എത്തിയില്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചര്‍ച്ച തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ട് ചര്‍ച്ച നടക്കുമെന്നും ശ്രീധരന്‍ പിള്ളിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുസ്ലിം നേതാക്കള്‍ എത്തിയില്ല.

ശ്രീധരന്‍ പിള്ളയുമായി നടക്കുന്ന ചര്‍ച്ച വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് എന്ന് പ്രചരണമുണ്ടായതോടെയാണ് മുസ്ലിം നേതാക്കള്‍ പിന്‍മാറിയതെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയാല്‍ അത് വലിയ വിവാദമാകുമെന്ന് നേതാക്കള്‍ ഭയന്നു. ഇതോടെ ആരും ചര്‍ച്ചയ്ക്ക് എത്തിയില്ല. മുസ്ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച ഈ മാസം 30ലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ് പറയുന്നു.

അതിനിടെ മുജാഹിദ് വിഭാഗം നേതാവ് ഹുസൈന്‍ മടവൂര്‍ മറ്റൊരു ചടങ്ങില്‍ വെച്ച്‌ ശ്രീധരന്‍ പിള്ളയെ കണ്ടു നിവേദനം നല്‍കി. മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യത്തിന്റെ സിംഹഭാഗവും സ്വന്തമാക്കുന്നു എന്ന് ബിജെപി നേതാക്കളും ചില ക്രൈസ്തവ വിഭാഗങ്ങളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് താന്‍ നല്‍കിയതെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ അവരെ ബോധിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. മുസ്ലിം സംഘടനാ നേതാക്കളുമായി വളരെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിജെപി നേതാവാണ് ശ്രീധരന്‍ പിള്ള. അതുകൊണ്ടാണ് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചത്. ക്രൈസ്തവ വിഭാഗങ്ങളെയും ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിവൈഎഫ്‌ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി യുവജന ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു

0
ചാരുംമൂട് : മയക്കുമരുന്നിനും ലഹരിമാഫിയ സംഘങ്ങൾക്കുമെതിരേയുള്ള കാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ...

മ​ഹാ​രാ​ഷ്‌ട്രയി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ അ​​​​ഞ്ചു വ​​​​രെ ഹി​ന്ദി നി​ര്‍​ബ​ന്ധം

0
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര​​​​യി​​​​ലെ മ​​​​റാ​​​​ഠി, ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ അ​​​​ഞ്ചു...

മയക്കുമരുന്ന് ഉപയോ​ഗം സമ്മതിച്ചു ; നടൻ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഗൂഢാലോചന വകുപ്പ് ചുമത്താൻ...

0
കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം. ഗൂഢാലോചന വകുപ്പ്...

ക്ഷീര കര്‍ഷകരെ കാണാനില്ല ; വൈക്കോൽ പാടത്തുതന്നെ ഉപേക്ഷിക്കുന്നു

0
ചെങ്ങന്നൂർ : അപ്പർ കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുമ്പോൾ പാടശേഖരങ്ങളിൽ വൈക്കോൽ വേണ്ടാതായി....