പിഎസ്‌സി ഒഎംആർ വിവരങ്ങൾ പുറത്തായി ; പിആർഡി വാദം പൊളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റ് അച്ചടിക്കുള്ള രഹസ്യ വിവരങ്ങൾ തിരുവനന്തപുരത്തെ സർക്കാർ പ്രസിൽനിന്ന് നഷ്ടമായതിൽ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരൻ നശിപ്പിച്ചെന്ന് ആരോപിച്ച് അച്ചടി വകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലാണ് അന്വേഷണം. വകുപ്പ് തന്നെ പരാതി നൽകിയതോടെ രഹസ്യ വിവരങ്ങൾ നഷ്ടമായിട്ടില്ലെന്ന പിആർഡിയുടെയും സർക്കാരിന്‍റെയും വാദം ഇതോടെ പൊളിഞ്ഞു.

പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട ബാർ കോഡിങ്ങിന് ഉപയോഗിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ഉൾപ്പെടെയുള്ള ഫയലാണ് നഷ്ടമായത്. പ്രസിലെ ഒന്നാം ഗ്രേഡ് ബൈൻഡറായ വി.എൽ. സജിയുടെ ഔദ്യോഗിക ലാപ്‌ടോപ്പിലും കംപ്യൂട്ടറിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. സജി ഇവ നശിപിച്ചുവെന്നാണ് അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതി. ഓഗസ്റ്റ് 7ന് മുൻപാണ് നശിപ്പിച്ചതെന്നും ആരോപിക്കുന്നു. പരാതി പ്രകാരം സജിയെ പ്രതിചേർത്താണ് പോലീസിന്റെ അന്വേഷണം. സജിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഡയറക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ അച്ചടി വകുപ്പും പിഎസ്‌സിയും ചേർന്ന് മൂടിവെയ്ക്കാൻ ശ്രമിച്ച ഫയൽ ചോർച്ചയാണു പുറത്തായത്. നേരത്തെ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ വ്യാജ വാർത്തയെന്നായിരുന്നു സർക്കാർ നിലപാട്. വാർത്തകളുടെ നിജ സ്ഥിതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പിആർഡി തുടങ്ങിയ ഫാക്ട് ചെക്ക് സംഘം ഇത് കള്ള വാർത്തയെന്ന് പ്രസിദ്ധീകരിച്ചു. എന്നാൽ വാർത്ത ശരിവെച്ച് പോലീസ് കേസെടുത്തതോടെ മുഖ്യമന്ത്രിയുടെ വകുപ്പിനു നിലപാടു തിരുത്തേണ്ട അവസ്ഥയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...