ഉത്തരവുകള്‍ക്ക് പുല്ലുവില ; പി എസ് സി അനധികൃത സ്ഥാനക്കയറ്റങ്ങള്‍ റദ്ദ് ചെയ്യാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉത്തരവുകള്‍ക്ക് പുല്ലുവില. പി എസ് സി അനധികൃത സ്ഥാനക്കയറ്റങ്ങള്‍ റദ്ദ് ചെയ്യാനുള്ള നീക്കത്തില്‍  ഇടത് സര്‍ക്കാര്‍ നിയമിച്ച പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറും അംഗങ്ങളും അതേ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് ആരോപണം. വിഷയം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയതോടെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും. ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച ശേഷം ആ തസ്തികയിലേക്ക് താത്കാലിക സ്ഥാനക്കയറ്റം അനുവദിച്ച്‌ ഇഷ്ടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന രീതിയാണിപ്പോള്‍ പി എസ് സിയില്‍ നടക്കുന്നത് എന്നാണ് ആക്ഷേപം.

സര്‍ക്കാരിന്‍റെ ധനസ്ഥിതി മോശമായതിനാല്‍ സ്ഥാനക്കയറ്റങ്ങള്‍ ഉടന്‍ വേണ്ടെന്ന് വ്യക്തമാക്കി 2020 നവംബര്‍ 5 ന് ഉത്തരവിറക്കിയെങ്കിലും അത് ലംഘിച്ച്‌ പി എസ് സിയില്‍ കൂട്ടത്തോടെ സ്ഥാനക്കയറ്റം നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. ഉത്തരവില്‍ പി.എസ്.സിയെ പരാമര്‍ശിക്കാതിരുന്നത് മറയാക്കിയാണ് അനധികൃത സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയത്. സ്വയംഭരണ സ്ഥാപനമായതിനാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ബാധകമാകില്ലെന്നായിരുന്നു പി എസ് സി അധികൃതരുടെ വാദം. എന്നാല്‍ സംഭവം പുറത്ത് അറിഞ്ഞതോടെ അനധികൃത സ്ഥാനക്കയറ്റങ്ങള്‍ റദ്ദ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതിന്‍റെ ഭാഗമായി പി എസ് സിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

സ്ഥാനക്കയറ്റം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ എല്ലാ വകുപ്പു മേലധികാരികള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കിയെങ്കിലും പി.എസ്.സി ക്ക് മാത്രം നല്‍കിയിരുന്നില്ല. ഉടന്‍ തങ്ങളും ഈ ഉത്തരവിന്‍റെ പരിധിയില്‍ വരുമെന്ന് മനസിലാക്കി അതിവേഗത്തില്‍ അനധികൃത സ്ഥാനക്കയറ്റങ്ങള്‍ നല്‍കുകയായിരുന്നു. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അനധികൃത സ്ഥാനക്കയറ്റങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് നിലനില്‍ക്കേ 50തോളം അനധികൃത സ്ഥാനക്കയറ്റങ്ങളാണ് പിഎസ്‌സി യില്‍ നല്‍കിയത്.

ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരുമാസം അവധിയെടുപ്പിച്ചാണ് സ്ഥാനക്കയറ്റിനായി വ്യാജ ഒഴിവുകള്‍ സൃഷ്ടിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂട്ട അവധിയെടുപ്പിച്ച്‌ 50 പേര്‍ക്ക് ആ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അവധിയെടുത്ത് പോയവരുടെ ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിയമ തടസമുണ്ടെങ്കിലും താത്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സിയിലെ നിയമനനടപടികള്‍ നിര്‍വഹിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് ചണ്ടിക്കാട്ടിയായിരുന്നു പി.എസ്.സിയുടെ നീക്കം.

പി.എസ്.സിയില്‍ ഇത് പതിവാണെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥര്‍ അഞ്ചുമാസത്തെ അവധിയിലാണെങ്കില്‍ മാത്രമേ ആ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കാനാകൂ എന്ന രീതിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നടക്കുന്നത്. എന്നാല്‍ പി.എസ്.സി യില്‍ ഒരുമാസം അവധിയെടുത്തവരുടെ തസ്തികയില്‍ പോലും അനധികൃത സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇത്തരം സ്ഥാനക്കയറ്റങ്ങളെ ചൊല്ലി പി.എസ്.സി. അംഗങ്ങളും രണ്ടുതട്ടിലാണ്. സി പി എമ്മിന്‍റെ ചെയര്‍മാനും അംഗങ്ങളും പി എസ് സിയില്‍ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതായും മറ്റുള്ളവരെ നോക്കുകുത്തിയാക്കുന്നതായും സി പി ഐ അംഗങ്ങള്‍ പാര്‍ട്ടിയ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും

0
ബംഗളൂരു: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന...