Friday, July 4, 2025 12:30 am

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ ഗതിമാറുന്നു ; 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി. റാങ്ക് പട്ടികയിലെ 20 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും മന്ത്രിമാരുമായുളള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല മന്ത്രി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ ചര്‍ച്ചയ്ക്ക് വഴി തുറക്കുന്നില്ലെന്നതും സമരം ശക്തമാക്കാന്‍ കാരണമായി. മന്ത്രി ഇ. പി. ജയരാജന്‍ ചര്‍ച്ചക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നെങ്കിലും മന്ത്രി വൃത്തങ്ങളെ ബന്ധപ്പെട്ടിട്ടും മറുപടി ഇല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മന്ത്രിതലത്തില്‍ ഒരാള്‍ പോലും ചര്‍ച്ചയ്ക്ക് തയാറായിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാരെ അങ്ങോട്ട് സമീപിക്കാന്‍ മടിയില്ലെന്നും ലയ രാജേഷ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...