പത്തനംത്തിട്ട : സംസ്ഥാനത്തെ ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ. അനുവെന്ന ചെറുപ്പക്കാരന്റെ ആത്മഹത്യയുടെ കുറ്റക്കാർ മുഖ്യമന്ത്രിയും രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള പി.എസ് സി ചെയർമാനുമാണെന്ന് കെ.ശിവദാസൻ നായർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പത്തനംത്തിട്ട പി എസ് സി ഓഫിസിന് മുൻപിൽ സംഘടിപ്പിച്ച പട്ടിണി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാപന സമരം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. ഉപവാസം ഇരുന്ന എം.ജി കണ്ണൻ, വിശാഖ് വെൺപാല, ജി മനോജ് എന്നിവർക്ക് ആന്റോ ആന്റണി നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. പട്ടിണി സമരത്തില്‍ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അധ്യക്ഷത വഹിച്ചു. പി. മോഹൻ രാജ്, എ.സുരേഷ് കുമാർ , ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി.മനോജ്, വിശാഖ് വെൺപാല, ജില്ലാ ഭാരവാഹികളായ എം.എം.പി ഹസ്സൻ , ജിജോ ചെറിയാൻ, ഷിജു തോട്ടപ്പുഴശ്ശേരി, ഷിനി മെഴുവേലി, രഞ്ജു മുണ്ടയിൽ, ജിതിൻ ജി നൈനാൻ , കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, അഫ്സൽ വി ഷയ്ഖ് ,ആരിഫ് ഖാൻ, ബാസിത്ത് താക്കര, അഭിജിത്ത് സോമൻ, മെബിൻ നിരവേൽ, നിബു മാത്യു, ഷാഫീക്ക് ആനപ്പാറ , ബൈജു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.