പിഎസ്എൽവി സി-55 വിക്ഷേപണം വിജയം ; സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നിന്നുമായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വി-സി 55 റോക്കറ്റാണ് വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്ന രണ്ട് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയര്‍ന്നത്.

സിംഗപ്പുരില്‍നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പരിമെന്റ് മൊഡ്യൂള്‍ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പിഎസ്എല്‍വിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എല്‍വി-സി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാര്‍ എര്‍ത്ത് ഓര്‍ബിറ്റില്‍ പരീക്ഷണം നടത്തുകയാണ് പോമിന്റെ കര്‍ത്തവ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...