പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. കൗണ്‍സിലിങിന് വന്ന 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയാണ് തൃശൂര്‍ സ്വദേശിയായ 18കാരി പാലാഴിയിലുള്ള യാഹിയ ഖാന്‍ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. മാതാവിനൊപ്പമാണ് പെണ്‍കുട്ടി കൗണ്‍സിലിങ് കേന്ദ്രത്തിയത്.

എന്നാല്‍ കൗണ്‍സിലിങ്ങിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കാറില്‍ കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂര്‍ വനിതാ പോലീസിനെ അറിയിക്കുന്നത്. കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...