പിണറായി എന്നത് മാറ്റി പി ആര്‍ വിജയനെന്നാക്കണം : പിടി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആരോഗ്യ മേഖലയില്‍ സ്പ്രിംഗ്ളര്‍ കമ്പനിക്ക് മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി. ടി തോമസ് എംല്‍എ പറഞ്ഞു. ലാവലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് ഈ നീക്കവും. ആരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്പനിക്കെതിരെ ന്യൂയോര്‍ക്കില്‍ കോടിക്കണക്കിനു രൂപയുടെ മോഷണക്കേസുണ്ട്. ജീവനക്കാര്‍ തന്നെ പരാതി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ മാര്‍ച്ച്‌ 27 നു തന്നെ വിവരങ്ങള്‍ കൈമാറാന്‍ ഉത്തരവിറങ്ങി. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ എന്ന പേര് പി ആര്‍ വിജയന്‍ എന്നാക്കണമെന്നും പി. ടി തോമസ് പരിഹസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...