മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സ്പ്രിംഗ്ളറുമായി അടുത്തബന്ധമെന്ന് പി. ടി തോമസ്‌ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ഡയറക്ടറായുള്ള ഐടി കമ്പനി എക്സാലോജികിന് സ്പ്രിംഗ്ലറുമായി ബന്ധമുണ്ടെന്ന കാര്യം പരിശോധിക്കണമെന്ന് പി.ടി തോമസ് എംഎല്‍എ. രണ്ട് കമ്പനികളുടെയും വെബ്സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലാതാക്കിയിരിക്കുകയാണ്. ഇത് സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള എക്സാലോജിക് കമ്പനി സ്പ്രിംഗ്ലര്‍ വിവാദം ഉയര്‍ന്നതോടെ വെബ്സൈറ്റ് സസ്പെന്‍ഡ് ചെയ്തു. സ്പ്രിംഗ്ലര്‍ ഇന്ത്യയുടെ വെബ്സൈറ്റും ഇതേപോലെ വിവരങ്ങള്‍ മറച്ചിരിക്കുകയാണ്. ഇത് രണ്ടും തമ്മില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

എക്സാലോജിക് കൃത്യമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നാണ് വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സ്പ്രിംഗ്ലര്‍ വിവാദം ഉയര്‍ന്നതോടെയാണ് വെബ്സൈറ്റ് മറച്ചത്. ഇത് യാദൃശ്ചികമായി കാണാനാകില്ല. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൊടുത്ത സര്‍ക്കാര്‍ നടപടി വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമാണ്. സ്പ്രിംഗ്ലര്‍ കരാറില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്.

ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച കരാറില്‍ മാര്‍ച്ച്‌ 27 മുതല്‍ ഡാറ്റ ശേഖരിച്ച്‌ തുടങ്ങി. ആളുകളില്‍ നിന്ന് സമ്മതപത്രം വാങ്ങിയിട്ടില്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...