പത്തനംതിട്ട : 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് സ്വദേശി ഫാസില്‍ ഭാസിയാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് .
പിന്നാലെയാണ് ഫാസിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ ഫാസില്‍ രണ്ട് കുട്ടികളുടെ അച്ഛനാണ് . പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പിന്നില്‍ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പരാതിക്ക് പിന്നാലെ കുട്ടിയെ കേരളത്തിന് പുറത്തേയ്ക്ക് കടത്തിക്കാണും എന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.





























