കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ല ; മധുസൂദനന്‍ മിസ്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി. പിസിസികളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന് മധുസൂദനന്‍ മിസ്ത്രി വ്യക്തമാക്കി. പിസിസികളെയോ എഐസിസി തെരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫീസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം. എല്ലാ പ്രതിനിധികള്‍ക്കും ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ ഐഡി കാര്‍ഡ് നല്‍കുമെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. മറുപടി തൃപ്തികരമെന്ന് ശശി തരൂരും കാര്‍ത്തി ചിദംബരവും പ്രതികരിച്ചു.

280 പേരടങ്ങുന്ന കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കെപിസിസി നേരത്തെ തയ്യാറാക്കിനല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാന്‍ഡിന് അയച്ചു. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...