Tuesday, May 7, 2024 10:31 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം
നാളെ (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാളെ (01) രാവിലെ 11.30ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌ക്രീനിംഗ്, ബോധവത്ക്കരണ ക്ലാസ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കീറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ ബി.ബി.എ(ടൂറിസം മാനേജ്‌മെന്റ)/ ബി കോം( ട്രാവല്‍ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9446 529 467, 0471 2 327 707. ഇമെയില്‍ www.kittsedu.org.

അപേക്ഷ ക്ഷണിച്ചു
കീറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എഐസിറ്റിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ( ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9446 529 467,9447 013 046, 0471 2 329 539, 0471 2 327 707. ഇമെയില്‍ www.kittsedu.org.

എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍ നാളെ (01)
കിക്മയില്‍ എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നാളെ ആറന്മുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 10.00 മണി മുതല്‍ 12.30 വരെ നടത്തും. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447 002 106, 8547 618 290. ഇമെയില്‍: www.kicma.ac.in

ഗതാഗത നിയന്ത്രണം
അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബാന്‍ ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നാളെ (01) മുതല്‍ അറിയിപ്പ് ലഭിക്കുന്നത് വരെ അബാന്‍ ജംഗ്ഷന്‍ മുതല്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചതായി കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വേ, ഡിപ്ലോമ ഇന്‍ കപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഡിഗ്രിയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സിയും, ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടുവും ആണ് യോഗ്യത. ഫോണ്‍: 8136 802 304, 0484 2 632 321.

താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2022-2023 വര്‍ഷത്തെ തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായതുമായ പുല്‍പ്പായ, കമ്പിചുല്, മാന്തി, ഈറകുട്ട തുടങ്ങിയ 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. സാനിറ്റേഷന്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനുളള താല്പര്യപത്രം എന്ന് രേഖപ്പെടുത്തി ഒക്ടോബര്‍ 14ന് പകല്‍ മൂന്നിനു മുമ്പായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0473 4 224 827.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ; സു​പ്രീം​കോ​ട​തി ഇന്ന് വീണ്ടും പ​രി​ഗ​ണി​ക്കും

0
ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും....

പ്രജ്വലിനെ തിരഞ്ഞ് കർണാടക പോലീസ് ജർമനിയിലേക്ക് ; വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി

0
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി...

അതിർത്തിത്തർക്കത്തിൽ പന്തളം ശൗചാലയത്തിന് പൂട്ട് ; വലഞ്ഞ് യാത്രക്കാര്‍

0
പന്തളം : അതിർത്തിത്തർക്കത്തിൽ പന്തളം  ശൗചാലയം പൂട്ടി. ഡിസംബർ മാസം നഗരസഭ...

ആറ് വയസുകാരനെ മുതലകളുള്ള തോട്ടിലേക്ക് വലിച്ച് എറിഞ്ഞ് കൊലപ്പെടുത്തി അമ്മ

0
ബെംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള...