Thursday, April 25, 2024 7:37 am

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർ​ഗനിർദേശമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർ​ഗനിർദേശമായി. ഇടതുമുന്നണിയുടെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പബുകള്‍ തുടങ്ങുന്നത്. നേരത്തെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ് ഇല്ലാത്തത് വലിയ പോരായ്മയായി വിവിധ കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നു ഐടി പാര്‍ക്കുകളിലും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പബുകള്‍ തുടങ്ങും. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.

കോവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം ആയിരുന്നു. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിച്ചതോടെ പബിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ പുതിയ ടോഡി ബോര്‍ഡ് രൂപീകരിക്കാനും കള്ളുഷാപ്പുകള്‍ അതിന് കീഴിലേക്ക് കൊണ്ടുവരുന്നതിനും പുതിയ മദ്യനയത്തില്‍ ധാരണയുണ്ട്. ബാറുകള്‍ രാത്രി 11 വരെ വീണ്ടും പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്.

രണ്ടാം കോവിഡ് ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ രാത്രി 9 വരെ മാത്രമാണു പ്രവര്‍ത്തനം. ഏറ്റവുമധികം വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ടത്തെക്കുറിച്ചു ബാറുടമകള്‍ എക്സൈസ് വകുപ്പിനോടു പരാതിപ്പെട്ടിരുന്നു. കോവിഡ് മൂലം ബാര്‍ മേഖലയിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകള്‍ക്കു നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിനു മുന്നോടിയായി ബാറുടമകള്‍ ഉന്നയിച്ച ആവശ്യം. അനിയന്ത്രിതമായി ലൈസന്‍സുകള്‍ നല്‍കുന്നതു ബാര്‍ വ്യവസായ മേഖലയെ തകര്‍ക്കുമെന്നും സേവനത്തിന്റെ ഗുണനിലവാരം കുറയുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച്‌ 50 മുറികള്‍ ഉണ്ടെങ്കിലേ പുതിയ ലൈസന്‍സ് കിട്ടൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...