വ്യവസായിയെ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പൊതു പ്രവർത്തകനായ ബോസ്‌കോ കളമശ്ശേരിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വ്യവസായിയെ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പൊതു പ്രവർത്തകനായ ബോസ്‌കോ കളമശ്ശേരിയെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്നും പരാതി ഒത്തു തീർപ്പാക്കണമെങ്കിൽ രണ്ടര കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടതിനാണ് ബോസ്‌കോ കളമശ്ശേരി(49)യെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം പോലീസ് കള്ളക്കേസിൽ കുടുക്കിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തൃശൂർ പാപ്പിനിവട്ടം സ്വദേശിയായ വ്യവസായിയെയാണ് പീഡന വിവരം യൂട്യൂബ് ചാനൽ വഴി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. രണ്ടരക്കോടി രൂപ നൽകിയാൽ ഇതിൽ നിന്നും ഒഴിവാക്കാമെന്നും വ്യവസായിയോട് പറഞ്ഞതായാണ് പോലീസ് പറയുന്നത്. ഇതു സംബന്ധിച്ച ഫോൺ സംഭാഷണം അടക്കം തെളിവായി സ്വീകരിച്ച ശേഷമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ഈസ്റ്റ് എസ്.എച്ച്.ഒ പ്രതികരിച്ചു.

പരാതിക്കാരന്റെ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. എന്നാൽ ഇത് നൽകാൻ തയ്യാറായില്ല. ഇതോടെ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു. സംഭവത്തിലെ മറ്റു പ്രതികളായ ലോറൻസ്, സന്തോഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ബോസ്‌കോയെ കളമശ്ശേരി വിടാക്കുഴയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെ്ക്ടർ എം. സുജിത്ത്, സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ വൈശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂർ പീഡനക്കേസിൽ പോലീസിനെ വിമർശിച്ച് വീഡിയോ ചെയ്തതിന് പ്രതികാരം വീട്ടുകയാണെന്നാണ് ബോസ്‌കോയുടെ ബന്ധുക്കൾ പറയുന്നത്. കൂടാതെ സർക്കാരിനെയും പോലീസിനെയും പ്രമുഖ വ്യവസായികളെയും നിരന്തരം വിമർശിച്ച് വാർത്തകൾ ചെയ്യുന്നതിനാലുള്ള വിരോധവും ഉണ്ടെന്നും അവർ പറയുന്നു. ഇതിന്റെ ഭാഗമാണ് അറസ്റ്റെന്നും ബോസ്‌കോയുടെ സഹോദരൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...