എന്തൊക്കെ കാണണം…; ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം തീർത്ത് സി.പി.എം, എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015 ജൂൺ ആറിനാണ് ബോംബ് നിർണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിൻമുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. പക്ഷെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...

ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

0
കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി...