പൊതുശുചിത്വം പ്രധാനം ; ഈ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

റിയാദ് : പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഞായറാഴ്ച (ഒക്ടോബർ 15) മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്. മാലിന്യപ്പെട്ടികൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും. 1,000 റിയാൽ പിഴയും നാശനഷ്ടത്തിെൻറ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.

മാലിന്യ പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. അതിന് 500 റിയാൽ പിഴയും നാശനഷ്ടത്തിന്‍റെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരവും ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുചുവരുകൾ എഴുതി വൃത്തികേടാക്കിയാൽ 100 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. എഴുത്തുകൾ മായ്ച്ച് ചുവരുകൾ വൃത്തിയാക്കുകയും വേണം. പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കൽ സ്വദേശികൾക്കും വിദേശികൾക്കും ബാധമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിലുള്ളവരുടെ അശ്രദ്ധ മൂലം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...