പബ്ലിക് പ്രോസിക്യൂട്ടറുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് നിര്‍വഹിച്ചു. ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരാണെന്നും പൊതുജനത്തിനും സര്‍ക്കാരിനും പ്രയോജനപ്രദമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ സമൂഹത്തിന്റെയും നീതിയുടെയും പ്രതിനിധികളായി പ്രവര്‍ത്തിക്കണമെന്നും വ്യക്തി താത്പര്യമല്ല മറിച്ച് നീതി നടപ്പാക്കുന്നതിന് സത്യസന്ധമായി നിലകൊള്ളണമെന്നും ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സി ഈപ്പന്‍, ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.വി ജ്യോതിരാജ്, അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ.് മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...