യാത്രക്കാര്‍ക്ക് ഭീഷണിയായ റോഡിലെ കുഴി ജനപ്രതിനിധിയും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നികത്തി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വെച്ചൂച്ചിറ – എരുമേലി പ്രധാന റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന വലിയ കുഴി ജനപ്രതിനിധിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. ടൗണില്‍ എ.റ്റി.എം ഓഡിറ്റോറിയത്തിന് മുൻവശത്തായി രൂപപ്പെട്ട കുഴിയില്‍ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനങ്ങള്‍  അപകടത്തിൽപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ടാം വാർഡ് മെമ്പർ അനീഷ് കുന്നപ്പുഴയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒത്തുചേരുകയായിരുന്നു.

കനത്ത മഴയിലും വെള്ളം കെട്ടിക്കിടന്ന കുഴിയിലേക്ക് കട്ടകളും മറ്റ് നിർമാണ സാമഗ്രികളും നിരത്തിയാണ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ  അനാസ്ഥ കാരണം റോഡിൽ കുഴികൾ രൂപപ്പെടുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ സ്വമേധയാ വാർഡ് മെമ്പറും തൊഴിലാളികളും മുന്നിട്ടിറങ്ങുകയായിരുന്നു. വെച്ചൂച്ചിറയിലെ ഓട്ടോറിക്ഷാ തൊഴിലാളികളായ അമ്പിളി, റോബി, ഉത്തമൻ, സാം രാജ്, ബിജു മഴവഞ്ചേരി, സുനിൽ തുരുത്തി എന്നിവരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...