പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന ഗവൺമെൻ്റ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമാണ് കെ.പി.ഇ. എസ്. ആർ.ബി.വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്മെൻ്റാണ് ആദ്യഘട്ടത്തിൽ ബോർഡിൻ്റെ പരിധിയിൽ വരുന്നത്. എന്നാൽ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള
പൊതു മേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെൻ്റ് സാധ്യതകൾഉപയോഗപ്പെടുത്താവുന്നതാണ്. പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതു മേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിൽ വ്യവസായ മേഖലക്ക് പ്രധാന പങ്കാണുള്ളത്. സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതു മേഖലക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...