രാജ്യത്തെ ഭരണഘടനയെയും നിയമ സംഹിതകളെയും മോദി സര്‍ക്കാര്‍ മാറ്റിയെഴുതുന്നു : ഡോ. ശശി തരൂര്‍ എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമ സംഹിതകളെയും സ്വന്തം താല്‍പര്യപ്രകാരം നരേന്ദ്ര മോദി മാറ്റിയെഴുതുകയാണെന്നും ഇത് രാജ്യത്തിന്‍റെ പ്രഖ്യാപിത ഭരണഘടനക്കെതിരാണെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരായി സന്ധിയല്ലാത്ത പോരാട്ടം നമ്മള്‍ നടത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുകയാണ്. ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് വോട്ട് ബാങ്ക് ലക്ഷ്യം വെയ്ക്കുകയാണെന്ന് ബി.ജെ.പി യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തില്‍ അഴിമതിയും ധൂര്‍ത്തും കൊടികുത്തി വാഴുകയാണ്. ജനങ്ങളുടെ കാര്യമായ യാതൊരു പ്രശ്നത്തിനും പരിഹാരം കാണാത്ത നവകേരള സദസ് ഹാസ്യ സദസായി മാറിയെന്നും ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഭക്തജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയോട് സംസ്ഥാന സര്‍ക്കാര്‍ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഒരു നേരത്തെ കുടിവെള്ളംപോലും ലഭിക്കാതെ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തപ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരുമായ ഭക്തരുടെ ശാപം സര്‍ക്കാരിനെ വേട്ടയാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, നേതാക്കളായ അഡ്വ. എന്‍. ഷൈലാജ്,റിങ്കു ചെറിയാന്‍, എ. ഷംസുദ്ദീന്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ലാലു ജോണ്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കെ. ജയവര്‍മ്മ, സുനില്‍. എസ്. ലാല്‍, ലിജു ജോര്‍ജ്, ജി. രഘുനാഥ്, റോജിപോള്‍ ഡാനിയേല്‍, രജനി പ്രദീപ്, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...