കുണ്ടും കുഴിയും നിറഞ്ഞ് പുതുക്കട ചിറ്റാർ റോഡ് ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : പുതുക്കട–ചിറ്റാർ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി. ശബരിമലയുടെ സമാന്തര പാതകളിലൊന്നാണിത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. ഒന്നര വർഷം മുൻപ് അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇപ്പോൾ ഇതു വഴി കാൽനടയാത്ര പോലും പ്രയാസമാണ്. റോഡിലെ മിക്ക കുഴികൾക്കും നല്ല താഴ്ചയാണ്. ഇരു ചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമായി മാറി. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് മിക്കവരും ചിറ്റാർ–മണിയാർ റോഡു വഴിയാണ് ജില്ലാ ആസ്ഥാനത്തേക്കു പോകുന്നത്. കഴിഞ്ഞ തവണ ഏകദേശം 50 ലക്ഷം രൂപയോളം വിനിയോഗിച്ചായിരുന്നു അറ്റകുറ്റപ്പണികൾ ചെയ്തത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉടൻ തന്നെ റോഡിന്റെ ടാറിങ് പൂർത്തിയാക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ നേതൃത്വം പ്രഖ്യാപിച്ചത്. റാന്നി, കോന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. പുതുക്കട മുതൽ മണക്കയം വരെ പെരുനാട് പഞ്ചായത്തിന്റെ 10ാം വാർഡിലൂടെയാണു റോഡിന്റെ ഭൂരിഭാഗവും കടന്ന് പോകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...