പൂജ അവധി : കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വിസുമായി കര്‍ണാടക ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച്‌ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സി അറിയിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒന്‍പതുവരെയാണിത്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്. മൈസൂരു റോഡ് ബസ്സ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബസ്സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. നാലോ അതില്‍ അധികമോ യാത്രക്കാര്‍ ഒന്നിച്ച്‌ ടിക്കറ്റെടുത്താല്‍ അഞ്ചുശതമാനം കിഴിവ് ലഭിക്കും. മടക്കയാത്രക്കടക്കം ഒരുമിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവുണ്ട് . നിലവില്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിലെ സര്‍വിസുകളാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ളത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

സര്‍വിസുകള്‍ ഇങ്ങനെ – സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ്. സമയം രാത്രി ഒന്‍പത്. അന്ന് തന്നെ എറണാകുളത്തേക്ക് രാത്രി 9.14ന് സര്‍വീസ്. അന്ന് തന്നെ കോട്ടയത്തേക്ക് 8.24, 8.32 എന്നീ സമയങ്ങളില്‍ രണ്ട് സര്‍വീസുകള്‍. സെപ്റ്റംബര്‍ 30ന് പാലക്കാട്ടേക്ക് രാത്രി 9.48ന് ബസ് ഉണ്ട്. സെപ്റ്റംബര്‍ 30ന് തന്നെ തൃശൂരിലേക്ക് 9.20ന് സര്‍വീസ്. ഒക്ടോബര്‍ ഒന്നിന് എറണാകുളത്തേക്ക് രാത്രി ഒന്‍പത്, കോട്ടയത്തേക്ക് 8.24, പാലക്കാട്ടേക്ക് 9.48, തൃശൂരിലേക്ക് 9.28 എന്നീ സമയങ്ങളിലും പ്രത്യേക സര്‍വീസുകളുണ്ട്. ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ് എല്ലാ സര്‍വീസുകളിലും ഓടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...