പണി തീരാതെ പുളിക്കീഴ് പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : പണി തീരാതെ പുളിക്കീഴ് പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം. പുളിക്കീഴിൽ പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇതുവരെ സ്വന്തമായ ആസ്ഥാനം ആയിട്ടില്ല. അതിനുള്ള ശ്രമമാണ് വർഷങ്ങളായി നടക്കുന്നത്. പുളിക്കീഴ് ഷുഗർ ഫാക്ടറി വക 10 സെന്റ് സ്ഥലം ആലുംതുരുത്തിയിൽ 10 വർഷം മുൻപ് കിട്ടിയപ്പോഴാണ് കെട്ടിട നിർമാണത്തിനു പണം അനുവദിക്കുന്നത്. ചെറിയ തവണകളായി പണം അനുവദിക്കുന്നതിനാൽ കെട്ടിടം പണി പൂർത്തിയാക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

2019 ൽ ആണു കെട്ടിടത്തിനുവേണ്ടിയുള്ള ആദ്യത്തെ പദ്ധതി തയാറാക്കുന്നത്. 3 നിലകളിലുള്ള കെട്ടിടത്തിന് 2.96 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 2021 ൽ‌ ആദ്യത്തെ ഗഡു കിട്ടി. 36 ലക്ഷം രൂപ. അതുകൊണ്ട് അടിത്തറ പൂർത്തിയാകില്ലെന്നറിഞ്ഞ് അടുത്ത തവണയ്ക്കു വേണ്ടി കാത്തിരുന്നു. അടുത്ത വർഷം 25 ലക്ഷം രൂപ കൂടി അനുവദിച്ചു. 61 ലക്ഷം രൂപയ്ക്കു കരാർ നൽകി. കെട്ടിടത്തിന്റെ അടിത്തറ കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഇനി 3 നിലകൾ കൂടി ഉയർന്നാലേ പദ്ധതിയനുസരിച്ചുള്ള കെട്ടിടം ആകുകയുള്ളു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓ​ഗസ്റ്റ് 3...

പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറി

0
പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ ബിജെപി ദേശീയ...

കോടതി ഉത്തരവനുസരിച്ച് ഫ്ലാറ്റൊഴിപ്പിക്കാനെത്തി , വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ

0
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 42ൽ ഒരു സ്ത്രീയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ....

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി...