പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ അധ്യക്ഷയായി. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഏബ്രഹാം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ തോമരച്ചാലില്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ചന്ദ്രലേഖ, കടപ്ര ഗ്രാമപഞ്ചായത്ത് അംഗം ജോര്‍ജ് തോമസ്, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തിലെ മികച്ച മത്സ്യകര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട തിരുവല്ല നഗരസഭ പരിധിയില്‍ നിന്നുമുള്ള ഫാ.തീയോഡോഷ്യസ് മാര്‍ മെത്രാപ്പോലീത്ത, നസറുദ്ദീന്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഫാ. ജോപ്പന്‍, നിരണം ഗ്രാമപഞ്ചായത്തില്‍ നിന്നും ഏബ്രഹാം വര്‍ഗീസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നിന്നും ജോണ്‍ രാജന്‍, കടപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീവത്സന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വര്‍ദ്ധിച്ച തോതില്‍ മായം ചേര്‍ന്നതും പഴകിയതുമായ മത്സ്യം വിപണിയില്‍ ലഭ്യമാകുന്ന ഈ കാലത്ത് ശുദ്ധമായ മത്സ്യം വിപണിയില്‍ ലഭ്യമാക്കുന്നതില്‍ മത്സ്യകര്‍ഷകര്‍ വഹിക്കുന്ന പങ്ക് ചര്‍ച്ച ചെയ്യപ്പെട്ടു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയരായ മത്സ്യകര്‍ഷകരില്‍ നിന്നുമുള്ള മത്സ്യം പരമാവധി ഉപയോഗിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...