തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ 15,43,38000 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാറില്‍ അംഗീകാരം ലഭിച്ചു. 3,46,28,000 രൂപയുടെ പ്ലാന്‍ ഫണ്ടും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 10,75,00,000 രൂപയും പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് പദ്ധതിയിലൂടെ ഒരു കോടി രൂപയുടെയും പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
കാര്‍ഷിക വിളകളുടെ സംസ്‌ക്കരണത്തിന് കോമണ്‍ ഫെസിലിറ്റി സെന്റര്‍, സെക്കന്‍ഡറി പാലിയേറ്റീവ് പ്രോഗ്രാം, സോളാര്‍ വിളക്ക് സ്ഥാപിക്കല്‍, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, അംഗന്‍വാടി ഹൈടെക്ക് ആക്കല്‍, സ്ത്രീ സുരക്ഷാ പദ്ധതി, കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പ്, ഭിന്നശേഷിക്കാരുടെ ഉന്നമനം, സംയോജന സൗഹൃദ പദ്ധതി, ഓപ്പണ്‍ ജിം, എസ്.സി. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ പദ്ധതി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോഗാ ക്ലാസുകള്‍, ക്ഷീരഗ്രാമം, ഫെര്‍ട്ടിഗേഷന്‍ വാന്‍, താറാവ് കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ തുടങ്ങി വിവിധ നൂതന പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് അംബികാ മോഹന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.വി.സുബിന്‍, സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനില്‍ കുമാര്‍, ശോശാമ്മ മജു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, അംഗങ്ങളായ അനുരാധ സുരേഷ്, അന്നമ്മ വര്‍ഗീസ്, അഡ്വ.എം.ബി. നൈനാന്‍, കെ.ജി. പ്രസാദ്, റ്റി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോള്‍ ജോസ്, ലതാ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.