പാടത്തേക്കിറങ്ങാൻ വഴിയില്ലാതെ കുളനട പഞ്ചായത്തിലെ പുലിക്കുന്ന്‌ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കുളനട : റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നപ്പോൾ പാടത്തിലേക്കിറങ്ങാനുള്ള വഴി നഷ്ടമായി. വഴിയില്ലാത്തതിനാൽ പുഞ്ചകൃഷിയും നിലച്ചു. കുളനട പഞ്ചായത്തിലെ കല്ലുവരമ്പിന് സമീപമുള്ള പുലിക്കുന്ന്‌ പാടശേഖരത്തിലെ കർഷകരാണ് പാടത്തേക്കിറങ്ങാൻ വഴിയില്ലാതെ വിഷമിക്കുന്നത്. പനങ്ങാട്-രാമൻചിറ റോഡ് പുനരുദ്ധാരണം നടത്തിയപ്പോഴാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം തുടങ്ങിയത്. റോഡിന് ഇരുഭാഗത്തുമുള്ള വയലുകളെ ബന്ധിപ്പിച്ച് കലുങ്ക് പണിതപ്പോൾ ഈ ഭാഗം ഒരുമീറ്ററോളം മണ്ണിട്ട് ഉയർത്തിയിരുന്നു. പഴയ റോഡിൽനിന്ന്‌ പാടത്തേക്കിറങ്ങാൻ പണിതിരുന്ന പടികൾ ഉപയോഗശൂന്യവുമായി.

കർഷകരുടെ ആവശ്യം പരിഗണിച്ച് പാടത്തിന്റെ മുകൾഭാഗത്തേക്കിറങ്ങാൻ റോഡിൽനിന്ന്‌ റാമ്പ് പണിതെങ്കിലും താഴ്ഭാഗത്തേക്ക് റാമ്പോ പടികളോ പണിതില്ല. റോഡിൽനിന്ന് പാടത്തേക്കോ സമീപത്തുള്ള കുളത്തിലേക്കോ ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. നവംബർമാസത്തോടെ പാടത്ത് കൃഷിയിറക്കേണ്ട സമയമാണ്. യന്ത്രമുൾപ്പെടെ പാടത്തേക്കെത്തിക്കാനുള്ള വഴി ശരിയായാൽ മാത്രമേ ഈ ഭാഗം തരിശാകാതെ കൃഷിയിറക്കാൻ കഴിയുകയുള്ളൂ. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത കാലംമുതൽ ഉണ്ടായിരുന്ന പടികളെങ്കിലും പുനഃസ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് കർഷകർ. ഈ മണ്ഡലത്തിലെ എം.എൽ.എ. കൂടിയായ മന്ത്രി വീണാ ജോർജിന് ഇത് സംബന്ധിച്ച് പരാതി നൽകിയശേഷം കാത്തിരിക്കുകയാണ്‌ കർഷകരെന്ന് പാടശേഖരസമിതി സെക്രട്ടറി എം.ജി. സുധാകരൻപിള്ളയും കുളനട പഞ്ചായത്ത് മുൻ അംഗം എം.ആർ. വിജയനും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...