അടൂര്‍ : എനാദിമംഗലം ചായലോട് പുലിമലപ്പാറ ഖനനത്തിന് അനുമതി നൽകരുതെന്ന ആവശ്യവുമായി സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് ജനങ്ങൾ പന്തം കൊളുത്തി പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിലെ ജനങ്ങൾ കുടിൽ കെട്ടി രാപകൽ സമരം നടത്തി പുലിമലപ്പാറക്ക് കാവൽ നിന്ന് വരികയാണ്. നിയമ പോരാട്ടങ്ങളിലൂടെ അഞ്ച് വർഷമായി ചായലോട് നിവാസികൾ എട്ടു ലക്ഷം രൂപയോളം ചിലവാക്കിക്കഴിഞ്ഞു. ജില്ലാ പരിസ്ഥിതി ആഘാത പഠന സമിതി നൽകിയ EC യുടെ കാലാവധി 2023 ഓഗസ്റ്റ് മാസം അവസാനിച്ചതാണ്. എന്നാൽ കോവിഡ് കാലഘട്ടത്തിന്റെ ഇളവിൽ ഏപ്രിൽ 2024 വരെ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്.
ജനവാസ മേഖലയില്‍ 50 മീറ്റർ ദൂരപരിധിക്കുള്ളിൽ ഖനനം പാടില്ലെന്ന നിയമം നിലവിലുള്ളപ്പോൾ കേവലം 20 മീറ്ററിനുള്ളിലാണ് ഇവിടെ ഖനനത്തിന് നീക്കം. ആൾതാമസമുള്ള ഭവനം സ്ഥിതി ചെയ്യുന്നത് 20 മീറ്റര്‍ പരിധിയിലാണ്. അഞ്ചു വർഷം മുൻപ് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സർവ്വേ മാപ്പ് ഉപയോഗിച്ചാണ് ജിയോളജി ഡിപ്പാർട്ട്മെന്റ്, പൊളൂഷൻ കണ്ട്രോൾ ബോർഡ് ഉദ്യോഗസ്ഥർ എന്നിവര്‍ അനുമതി നൽകുന്നത്. നാല് പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അട്ടിമറിക്കപ്പെടാൻ പോകുന്നത്. ഖനനത്തിന് അനുമതി നൽകിയ സ്ഥലത്തിന് 55 മീറ്റർ ദൂര പരിധിയിൽ സെന്റ് ജോർജ്ജ് ആശ്രമം UP, LP, ഹൈസ്കൂളുകള്‍, മാർ അപ്രേം തിരുമേനിയുടെ അരമന, ഓർത്തഡോക്സ് ചർച്ച്, പെന്തകോസ്ത് ചർച്ച്, സ്വകാര്യ മെഡിക്കൽ കോളേജ് എന്നിവ കൂടാതെ നൂറുകണക്കിന് കുടുംബങ്ങളുമുണ്ട്. വൻ അഴിമതിയില്‍ക്കൂടിയല്ലാതെ ഇവിടെ ഖനനത്തിന് അനുമതി ലഭിക്കില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇപ്പോൾത്തന്നെ സമീപത്തു തുടങ്ങിയ ക്വാറി യാതൊരുവിധ നിയമങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തനം. ബ്ലാസ്റ്റിംഗ് പ്രവർത്തങ്ങൾ രാപകലില്ലാതെ നടത്തുകയാണ്. ജീവൻ കളയേണ്ടി വന്നാലും പുലിമലപ്പാറ ഖനനത്തിന് അനുവദിക്കില്ല എന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാം വാഴോട് സമരം ഉൽഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മറ്റി അംഗം മങ്ങാട് സുരേന്ദ്രൻ, ഏനദിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിൽ മണ്ണാറ്റൂർ എന്നിവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജനകീയ സമിതി പ്രവർത്തകരായ കെ.ജി രാജൻ, അജീഷ് ജോർജ്, മാത്യു ഐസക് എന്നിവർ സമരത്തിന് നേത്രുത്വം നല്‍കി. പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































