പുല്ലാട്ട് മദ്യപക സംഘത്തിന്റെ അഴിഞ്ഞാട്ടം ; ദമ്പതികളെ വീടുകയറി ആക്രമിച്ചു – വസ്ത്രം വലിച്ചുകീറി – പീഡനശ്രമം

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : മദ്യപസംഘം കോഴഞ്ചേരി പുല്ലാട്ട്  ദമ്പതികളെ വീടുകയറി ആക്രമിച്ചു. വസ്ത്രം വലിച്ചുകീറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. രക്ഷിക്കാന്‍ വന്ന സഹോദരനെയും മര്‍ദ്ദിച്ചു. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അനില്‍കുമാര്‍ എന്ന സോബിന്‍, ബി.ജെ.പി പ്രവര്‍ത്തകനായ അനില്‍ വിജയന്‍ എന്നിവരെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പെട്ടതാണ് കുടുംബം.

ഇന്നലെ വൈകിട്ടാണ് സംഭവം. പുല്ലാട് കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്‌, ഭാര്യ ആരോഗ്യ പ്രവര്‍ത്തകയായ ജ്യോതി, താരാനാഥിന്റെ സഹോദരന്‍ ശ്രീനാഥ്‌ എന്നിവര്‍ക്കാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. പുല്ലാട് ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന  താരാനാഥ്‌ ടാക്സി സര്‍വീസ് നടത്തുന്നുണ്ട്. ഡ്രൈവര്‍ കൂടിയാണ് ഇദ്ദേഹം. ട്രാവലര്‍, സുമോ എന്നിവ ഉള്‍പ്പെടെ മൂന്നോളം വാഹനങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇന്നലെ (ഞായറാഴ്ച) രാവിലെ ആലപ്പുഴയില്‍ ഹൌസ് ബോട്ട് സവാരിക്ക് പോകുവാന്‍ അനില്‍ കുമാറും അനില്‍ വിജയനും ഉള്‍പ്പെട്ട സംഘം താരാനാഥിന്റെ വാഹനം ഓട്ടം വിളിച്ചിരുന്നു. രാത്രിയോടെയാണ് ഇവര്‍ തിരികെ എത്തിയത്. തുടര്‍ന്ന് വണ്ടിക്കൂലി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ഓട്ടത്തിന്റെ പണം പിന്നെ നല്‍കാമെന്നു പറഞ്ഞെങ്കിലും വാഹന ഉടമ താരാനാഥ്‌ അത് പറ്റില്ലെന്ന് പറഞ്ഞു. തര്‍ക്കം ആയതോടെ തന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വണ്ടിക്കൂലി തന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് താരാനാഥ്‌  പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ തങ്ങളുടെ വീട്ടുമുറ്റത്ത്‌ നിന്നും പുറത്തുപോകുവാന്‍  താരാനാഥിന്റെ ഭാര്യ ആവശ്യപ്പെട്ടു. ഇതോടെ വീടിന്റെ വാതില്‍ക്കല്‍ നിന്നിരുന്ന ഇവരുടെ നേരെ പാഞ്ഞടുത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ വസ്ത്രം വലിച്ചുകീറി. തടസ്സവുമായി എത്തിയ താരാനാഥിനെയും സഹോദരന്‍ ശ്രീനാഥിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. മുറ്റത്ത്‌ കിടന്നിരുന്ന ടാറ്റാ സുമോയുടെ ഗ്ലാസ് അടിച്ചുതകര്‍ത്തു. ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഇവരുടെ ആക്രമണം അരങ്ങേറിയത്.

അടിയന്തിര സഹായത്തിന് പോലീസില്‍ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് പോലീസിന്റെ ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇതേതുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചതനുസരിച്ച് രണ്ടുപോലീസുകാര്‍ അവിടെയെത്തി. അക്രമം നടന്ന് ഏകദേശം ഒന്നര മണിക്കൂറിനു ശേഷമാണ് സംഭവസ്ഥലത്ത് പോലീസ് എത്തിയതെന്ന് കുടുംബം പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അക്രമികളെ പിടികൂടുവാനോ പോലീസ് തയ്യാറായില്ലെന്ന് അക്രമത്തിനിരയായ കുടുംബം പറയുന്നു. തുടര്‍ന്ന് മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകയായ ജ്യോതി സംഘടനയുമായി ബന്ധപ്പെട്ടു. ഇതോടെ വെളുപ്പിനെ മൂന്നു മണിയോടെ എസ്.ഐയുടെ നേത്രുത്വത്തില്‍ പോലീസെത്തി ഇവരുടെ ഭാഗം കേട്ടു. രാത്രിയില്‍ത്തന്നെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പന്ത്രണ്ടോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കസ്റ്റഡിയില്‍ എടുത്ത രണ്ടു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...