Tuesday, May 7, 2024 11:16 pm

നിഗൂഡതകളുമായി പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് ; നിക്ഷേപകര്‍ പെരുവഴിയിലേക്കോ ?

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സാമ്പത്തിക പ്രതിസന്ധിയിലായ ജി & ജി ഫൈനാന്‍സിയേഴ്സ് (മുന്‍പ് PRD ഫൈനാന്‍സിയേഴ്സ്) ഉടമകള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് നീങ്ങിയത്. അടുത്തകാലത്ത് പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഥകള്‍ കണ്ടും കേട്ടും പഠിച്ച് അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഓമനക്കുട്ടന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്ണനും കുടുംബവും നടത്തിയത്. കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ്, ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ്, പുനലൂര്‍ കേച്ചേരി ഫിനാന്‍സ്, കുറിയന്നൂര്‍ പി.ആര്‍.ഡി മിനി…തുടങ്ങിയ സ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍ ഉടമകള്‍ക്ക് ഉണ്ടായ പാളിച്ചകള്‍ തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കുവാന്‍ ഇവര്‍ ശ്രദ്ധിച്ചു. ഓമനക്കുട്ടന്‍, ഭാര്യ സിന്ധു, ഏക മകന്‍ ഗോവിന്ദ്, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി, മകന്‍ എന്നിവരടങ്ങിയതാണ് ഇവരുടെ കുടുംബം. ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായര്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയായ കൃഷ്ണന്‍ നായരുടെ മകളാണ്. 1911 മുതല്‍ ബിസിനസ് രംഗത്തുള്ള ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, പുല്ലാട്  തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷ്ണന്‍ നായര്‍ & സണ്‍സ് എന്നപേരില്‍ ജൂവലറി, വാച്ച് ഷോറൂമുകളുണ്ട്.

പി.ആര്‍.ഡി ചിട്ടി ഫണ്ട്, പി.ആര്‍.ഡി ഫൈനാന്‍സിയേഴ്സ് എന്നിവ ഓമനക്കുട്ടന്‍ സ്വന്തം പേരിലാണ് ആരംഭിച്ചതെങ്കിലും പി.ആര്‍.ഡി ചിട്ടി ഫണ്ട് 2015 ഏപ്രില്‍ 17ന്  P.R.D CHITTY FUND INDIA PRIVATE LIMITED എന്ന പേരില്‍ കമ്പിനിയാക്കി. പി.ആര്‍.ഡി ഫൈനാന്‍സിയേഴ്സ്  2015 മേയ് 8 ന് P.R.D FINANCIERS PRIVATE LIMITED എന്ന പേരിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയാക്കി മാറ്റി. കൂടാതെ 2016 ഓഗസ്റ്റ് 26 ന് P.R.D NIDHI LIMITED എന്നൊരു കമ്പിനി കൂടി ഇവര്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഇവയെല്ലാം G & G എന്ന പേരിലാണ്. കുടുംബാംഗങ്ങള്‍ ആയിരുന്നു ഈ കമ്പിനികളുടെ ഡയറക്ടര്‍മാര്‍. ഓമനക്കുട്ടനും ഭാര്യ സിന്ധു നായരും മകന്‍ ഗോവിന്ദും ബിസിനസ്സില്‍ സജീവമായി ഉണ്ടായിരുന്നു. എന്നാല്‍ ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായര്‍ ഇപ്പോള്‍ ഈ കമ്പിനികളുടെ ഡയറക്ടര്‍ സ്ഥാനത്തില്ല. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നതിനു മുമ്പേ സിന്ധു നായരെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത് സുരക്ഷിതമാക്കി. സ്ഥാപനം തകര്‍ന്നാല്‍ ഉണ്ടാകുന്ന കേസില്‍നിന്നും നിയമനടപടികളില്‍ സിന്ധു നായരെ സംരക്ഷിക്കുകയായിരുന്നു ലക്‌ഷ്യം.

എന്നാല്‍ ഇതേസമയം തന്നെ സിന്ധു നായര്‍ മറ്റ് മൂന്നു കമ്പിനികളുടെ ഡയറക്ടര്‍ ആണ്. KNF GOLD POINT PRIVATE LIMITED, PULLAD FINANCE PRIVATE LIMITED, KRISHNAN NAIR NIDHI LIMITED. കെ.എന്‍.എഫ് ഗോള്‍ഡ്‌ പോയിന്റ് പ്രൈവറ്റ് ലിമിറ്റഡ് (CIN U47733KL2023PTC080583) 2023 മാര്‍ച്ച് 26 നാണ് രൂപീകരിച്ചത്. സിന്ധു നായര്‍, വിജയലക്ഷ്മി ജഗദമ്മ എന്നീ രണ്ടുപേരാണ് ഇതിന്റെ ഡയറക്ടര്‍മാര്‍. കമ്പിനിയുടെ രജിസ്റ്റേഡ്‌ ഓഫീസ് എറണാകുളം ആണ്. പുല്ലാട് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (CIN U65910KL2015PTC038420) 2015 മേയ് 08 നാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ രജിസ്റ്റേഡ്‌ ഓഫീസ് P.R.D ചിട്ടി ഫണ്ട്, ശ്രീരാമസദനം, തെള്ളിയൂര്‍ എന്ന വിലാസത്തില്‍ ആണ്. സിന്ധു നായര്‍, ലക്ഷ്മി ലേഖാ കുമാര്‍, വര്‍ഗീസ്‌ പോള്‍ എന്നിവരാണ് ഡയറക്ടര്‍മാര്‍. ഇതില്‍ സിന്ധു നായര്‍ കമ്പിനി രൂപികരിച്ചത് മുതല്‍ ഡയറക്ടര്‍ ആണ്. കൃഷ്ണന്‍നായര്‍ നിധി ലിമിറ്റഡ് (U65990KL2020PLN065884) 2020 നവംബര്‍ 23ന് തിരുവനന്തപുരം കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തതാണ്. സിന്ധു നായര്‍, ഗോവിന്ദ് ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് ഡയറക്ടര്‍മാര്‍. സാമ്പത്തിക പ്രതിസന്ധിയോ കേസുകളോ വരാന്‍ സാധ്യതയില്ലാത്ത കമ്പിനികള്‍ ഓമനക്കുട്ടന്റെ ഭാര്യയായ സിന്ധു നായരുടെ പേരില്‍ ഇപ്പോഴും സജീവമായിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ G & G കമ്പിനികളില്‍ നിന്നും ഇവര്‍ നേരത്തെതന്നെ രാജിവെക്കുകയും ചെയ്തു. വളരെ ബുദ്ധിപൂര്‍വമായ ഒരു നീക്കമായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ.

അതുപോലെ G & G കമ്പിനികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്റര്‍ നെറ്റില്‍ നിന്നും നീക്കം ചെയ്തതായും സംശയിക്കുന്നു. കമ്പിനിയുടെ രജിസ്റ്റേഡ്‌ വിലാസം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഒരു കമ്പിനിക്കും വെബ് സൈറ്റ് നിലവിലില്ല. ഉടമകളുടെ ഫോട്ടോ ഉള്‍പ്പെടെ ഒരു വിവരങ്ങളും ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമല്ല. ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് കരുതേണ്ടിയിരിക്കുന്നു. പുല്ലാട് കേന്ദ്ര ഓഫീസിനു താഴത്തെ നിലയില്‍ ഉണ്ടായിരുന്ന കൃഷ്ണന്‍ നായര്‍ ജൂവലറിയില്‍ നിന്നും മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഉടമകള്‍ മാറ്റി. G & G സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന പണയ സ്വര്‍ണ്ണം മറ്റ് ബാങ്കുകളില്‍ വീണ്ടും പണയം വെച്ച് പണം സ്വരൂപിച്ചതായും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പുകയില ഉല്‍പന്നങ്ങൾ കച്ചവടം ചെയ്ത കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലീഫ് മുതലായവ കച്ചവടം...

തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിൽ....

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

0
ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്....