സുനിക്ക് കുറ്റബോധമുണ്ട്, വൈകാതെ എല്ലാം തുറന്നു പറയുമെന്ന് പൾസർ സുനിയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ചെയ്‌തു പോയ തെറ്റില്‍ സുനിക്ക് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം തുറന്നു പറയുമെന്ന് അമ്മ ശോഭന പറഞ്ഞു. ജയിലില്‍ പോയി സുനിയെ കണ്ട് മടങ്ങവേയാണ് ഒരു സ്വകാര്യ ചാനലിനോട് ശോഭന സംസാരിച്ചത്. ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്.

ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവന്‍ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ് എന്നും പള്‍സര്‍ സുനി പറഞ്ഞതായി ശോഭന പറഞ്ഞു. ദിലീപ് ഒരു കൊമ്പനാനയാണ്,​ കൂടെയുള്ളത് കുറച്ച്‌ അണ്ണാന്‍ കുഞ്ഞുങ്ങളും. അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്ക് കൊമ്പനാനയെ എന്തുചെയ്യാന്‍ പറ്റുമെന്നും ശോഭന ചോദിച്ചു. കോടതിയില്‍ ഇന്ന് രഹസ്യ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...